---
title: "കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിച്ചേക്കും"
english_title: "Kuwait may ban smoking in closed spaces and halls"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/50879/kuwait-may-ban-smoking-in-closed-spaces-and-halls"
published_at: "2022-06-24T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5f58d98cfa_SMOKING.jpg"
keywords: []
---

# കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിച്ചേക്കും

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും പുകവലി നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം അംഗീകരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും പുകവലി നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം അംഗീകരിച്ചത്.

വിഷയം എക്സിക്യൂട്ടിവ് ബോഡിയുടെയും നിയമവിഭാഗത്തിന്റെയും അഭിപ്രായം ആരായാനായി അയക്കാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ.

രാജ്യത്തെ പരിസ്ഥിതി - കുടുംബ നിയമങ്ങൾക്ക് അനുസൃതമായി നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുകവലിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള നിയമ പരിഷ്കാരമായിരിക്കും കൊണ്ടുവരിക.

ഒരാൾ പുക വലിക്കുന്നത് കൊണ്ട് ഒപ്പമുള്ള മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന പ്രവണത ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങളിൽ ശരാശരി പുകവലി കൂടുതലുള്ള രാജ്യമാണ് കുവൈത്ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/50879/kuwait-may-ban-smoking-in-closed-spaces-and-halls)