---
title: "ഖത്തറിൽ മൂല്യ വർദ്ധിത നികുതി ഉടനെ നടപ്പാക്കില്ലെന്ന് ധനകാര്യ മന്ത്രി"
english_title: "Qatar's Finance Minister says value added tax will not be implemented immediately"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/50881/qatars-finance-minister-says-value-added-tax-will-not-be-implemented-immediately"
published_at: "2022-06-24T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5fb3ee596c_QATAR.jpg"
keywords: []
---

# ഖത്തറിൽ മൂല്യ വർദ്ധിത നികുതി ഉടനെ നടപ്പാക്കില്ലെന്ന് ധനകാര്യ മന്ത്രി

> **Lead Summary:** **ദോ​ഹ: **ഖത്തറിൽ​ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഉടനെ​ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ ധ​നകാര്യ ​മ​ന്ത്രി അ​ലി ബി​ന്‍ അ​ഹ്മ​ദ് അ​ല്‍ കു​വാ​രി അ​റി​യി​ച്ചു. അത്തരം നികുതികൾ നടപ്പാക്കാൻ അനിയോജ്യമായ സമയത്ത് അവ നടപ്പാക്കുമെന്നാണ് ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നിടെ ഒരു ടെലിവിഷന് ചാനലിന് നൽകിയ അഭിമുഖത്തിൽ വി​ശ​ദീ​ക​രി​ച്ച​ത്. ​

## Article Content

**ദോ​ഹ: **ഖത്തറിൽ​ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഉടനെ​ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ ധ​നകാര്യ ​മ​ന്ത്രി അ​ലി ബി​ന്‍ അ​ഹ്മ​ദ് അ​ല്‍ കു​വാ​രി അ​റി​യി​ച്ചു. അത്തരം നികുതികൾ നടപ്പാക്കാൻ അനിയോജ്യമായ സമയത്ത് അവ നടപ്പാക്കുമെന്നാണ് ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നിടെ ഒരു ടെലിവിഷന് ചാനലിന് നൽകിയ അഭിമുഖത്തിൽ വി​ശ​ദീ​ക​രി​ച്ച​ത്. ​

ഗൾഫ് രാജ്യങ്ങളിൽ ഖ​ത്ത​റും കു​വൈ​ത്തും മാ​ത്ര​മാ​ണ് ഇതുവരെ​ വാ​റ്റ് ന​ട​പ്പാ​ക്കിയിട്ടില്ലാത്തത്. നി​കു​തി പ​രി​ഷ്കാ​രം തങ്ങളുടെ ഭാ​വി​പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ ഉടനെ ജനങ്ങളിൽ മറ്റൊരു ഭാരം കൂടി അടിച്ചേൽപ്പിക്കുന്നില്ലെന്നും എപ്പോഴാണ് മൂല്യവർദ്ധിത നികുതി നടപ്പാക്കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ വർഷം അദ്ദേഹം പറഞ്ഞത്.

അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി പ​രി​ഷ്കാ​രം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെന്നായിരുന്നു കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/50881/qatars-finance-minister-says-value-added-tax-will-not-be-implemented-immediately)