---
title: "അനധികൃത പുകയില വില്‍പ്പന; പ്രവാസിക്ക് 2,000 റിയാല്‍ പിഴ"
english_title: "Illegal tobacco sales; Expatriate fined 2,000 riyals"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/50955/illegal-tobacco-sales-expatriate-fined-2000-riyals"
published_at: "2022-06-25T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6a9e17d05a_COURT.jpg"
keywords: []
---

# അനധികൃത പുകയില വില്‍പ്പന; പ്രവാസിക്ക് 2,000 റിയാല്‍ പിഴ

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ അനധികൃതമായി ച്യൂയിങ് പുകയില വില്‍പ്പന നടത്തിയ പ്രവാസി തൊഴിലാളിക്ക് 2,000 റിയാല്‍ പിഴ. വടക്കന്‍ ഒമാനിലെ ബര്‍ക്ക സ്റ്റേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇയാളെ പിടികൂടിയത്.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ അനധികൃതമായി ച്യൂയിങ് പുകയില വില്‍പ്പന നടത്തിയ പ്രവാസി തൊഴിലാളിക്ക് 2,000 റിയാല്‍ പിഴ. വടക്കന്‍ ഒമാനിലെ ബര്‍ക്ക സ്റ്റേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇയാളെ പിടികൂടിയത്.

പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ച്യൂയിങ് പുകയിലെ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.

പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമംലഘനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കര്‍ശനമായി നിരീക്ഷിച്ച് വരികയാണ്. ഇത്തരത്തില്‍ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/50955/illegal-tobacco-sales-expatriate-fined-2000-riyals)