---
title: "മോഷണവും തീപിടിത്തവും തടയാന്‍ സേഫ് സമ്മര്‍ ക്യാമ്പയിനുമായി അബുദാബി പൊലീസ്"
english_title: "Abu Dhabi Police launch 'Safe Summer' campaign to prevent thefts and fires"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/50969/abu-dhabi-police-launch-safe-summer-campaign-to-prevent-thefts-and-fires"
published_at: "2022-06-25T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6b34e4c637_POLICE.jpg"
keywords: []
---

# മോഷണവും തീപിടിത്തവും തടയാന്‍ സേഫ് സമ്മര്‍ ക്യാമ്പയിനുമായി അബുദാബി പൊലീസ്

> **Lead Summary:** **അബുദാബി: **വേനലവധിക്ക് ആളുകള്‍ വീടുകള്‍ അടച്ചിട്ട് യാത്ര പോകുന്ന പശ്ചാത്തലത്തില്‍ സേഫ് സമ്മര്‍ ക്യാമ്പയിനുമായി അബുദാബി പൊലീസ്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

## Article Content

**അബുദാബി: **വേനലവധിക്ക് ആളുകള്‍ വീടുകള്‍ അടച്ചിട്ട് യാത്ര പോകുന്ന പശ്ചാത്തലത്തില്‍ സേഫ് സമ്മര്‍ ക്യാമ്പയിനുമായി അബുദാബി പൊലീസ്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

വീടുകള്‍ ശരിയായ രീതിയില്‍ പൂട്ടുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ പെട്ടികളിലോ ബാങ്കുകളിലോ സൂക്ഷിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വീടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. സംശയകരമായ ഏതെങ്കിലും സാഹചര്യം ഉണ്ടായാല്‍ അപായ സൈറണ്‍ മുഴങ്ങുന്ന സംവിധാനവും വീടുകളില്‍ സ്ഥാപിക്കണം. പത്രങ്ങളും മറ്റും വരുത്തുന്നുണ്ടെങ്കില്‍ വീടുകളില്‍ ആളില്ലാത്ത പക്ഷം ഇവ വീടിന് പുറത്ത് കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.

ഇവ ദിവസേന എടുത്തു മാറ്റുന്നതിനായി അയല്‍ക്കാരെയോ ബന്ധുക്കളെയോ ഏര്‍പ്പെടുത്തണം. യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കരുത്. വേനല്‍ക്കാലം ആയതിനാല്‍ തീപിടിത്തം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വീടുകളില്‍ സ്വീകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പുറത്തു പോകുമ്പോള്‍ എസിയും ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യണം.

പാചകവാതക സിലിണ്ടറുകള്‍ ഓഫ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിലും കുറ്റകൃത്യങ്ങള്‍ അറിയിക്കാനും 999 എന്ന നമ്പരിലോ, അമന്‍ സേവനത്തിലൂടെ 8002626 എന്ന നമ്പരിലോ വിളിക്കുകയോ 2828 എന്ന നമ്പരില്‍ സന്ദേശം അയയ്ക്കുകയോ ചെയ്യണമെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/50969/abu-dhabi-police-launch-safe-summer-campaign-to-prevent-thefts-and-fires)