ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു
Jun 25, 2022 04:59 PM | By Kavya N

റിയാദ്: ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലില്‍ ഒരു വര്‍ഷത്തിന് ശേഷം നാട്ടിലെത്തിച്ചു. മലപ്പുറം നിലമ്പൂര്‍ ചാരങ്കാവ് സ്വദേശി സുരേഷ് ബാബുവിന്റെ (43) മൃതദേഹം ഒരു വര്‍ഷമായി റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

റിയാദിലെ അസീസിയ്യയില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയായിരുന്ന സുരേഷ് ബാബു 2021 ജൂണ്‍ 26 നാണ് റിയാദില്‍ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിക്കുന്നത്. അതിനും ഏതാനും ആഴ്ച മുമ്പ് താമസസ്ഥലത്ത് ഒരു സംഘം കയറി സുരേഷ് ബാബുവിനെ ആക്രമിച്ചിരുന്നതായി പറയുന്നു. മര്‍ദ്ദനമേറ്റ സുരേഷ് ബാബുവിന്റെ ദിവസങ്ങള്‍ക്കുള്ളിലുള്ള മരണം ചില സംശയങ്ങള്‍ അവശേഷിപ്പിച്ചതിനാല്‍ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

കൂടുതല്‍ വിശദമായ അന്വേഷണം നടത്തി. ഇതിനിടയില്‍ ഇന്ത്യന്‍ എംബസിയും റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍കുട്ടിയും ചേര്‍ന്ന് മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി ലഭിച്ചില്ല.

കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുള്ളതിനാല്‍ പബ്ലിക് പ്രോസിക്യൂഷന്‍, ഗവര്‍ണറേറ്റ് ഉള്‍പ്പടെ ഉന്നത തലങ്ങളിലേക്ക് ഫയലുകള്‍ നീങ്ങുകയായിരുന്നെന്നും അതുകൊണ്ട് തന്നെ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയതെന്നും തെന്നല മൊയ്തീന്‍ കുട്ടി പറഞ്ഞു.

നാട്ടില്‍ നിന്ന് സുരേഷ് ബാബുവിന്റെ കുടുംബത്തിന്റെ സമ്മത പത്രം ഉള്‍പ്പടെ എല്ലാ രേഖകളും തയാറാക്കി കാത്തിരിക്കുകയായിരുന്നു. വിവിധ സൗദി വകുപ്പുകള്‍ വഴി ഇന്ത്യന്‍ എംബസിയും സുരേഷ് ബാബുവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ നിരന്തരം ശ്രമം തുടര്‍ന്നുവന്നു.

ഒടുവില്‍ ഇക്കഴിഞ്ഞദിവസം നാട്ടില്‍ കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചു. ഉടനെ മൃതദേഹം ഏറ്റുവാങ്ങി എംബാം ചെയ്യുന്നതിനും കാര്‍ഗോ അയക്കുന്നതിനും വേണ്ട നടപടികള്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ മൊയ്തീന്‍ കുട്ടി നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.

Body Of Expat Malayalee Who Died Under Mysterious Circumstances Brought Home

Next TV

Related Stories
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Apr 24, 2024 12:17 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ...

Read More >>
#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

Apr 24, 2024 09:14 AM

#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

നാട്ടിലെത്തുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കന്‍മാരുള്‍പ്പെടെ വിമാനത്താവളത്തില്‍ എത്തുമെന്നും ഇവര്‍...

Read More >>
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
Top Stories