---
title: "പ്രവാസി മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Expatriate Keralite collapses and dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51096/expatriate-keralite-collapses-and-dies-in-kuwait"
published_at: "2022-06-25T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7222f5ea57_ABDUL_SALAM_DEATH.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:** പ്രവാസി മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ഏനമാവ് റെഗുലേറ്ററിന് സമീപം പണിക്കവീട്ടില്‍ അബ്‍ദുല്‍ കലാം ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി:** പ്രവാസി മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ഏനമാവ് റെഗുലേറ്ററിന് സമീപം പണിക്കവീട്ടില്‍ അബ്‍ദുല്‍ കലാം ആണ് മരിച്ചത്.

15 വര്‍ഷമായി കുവൈത്തിലെ മുസ്‍തഫ കരാമ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ഇന്നലെ നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്തിരുന്നു. നാട്ടിലേക്ക് തിരിക്കേണ്ടതിന്റെ തലേ ദിവസമാണ് അബ്‍ദുല്‍ കലാം കുഴഞ്ഞു വീണത്.

തുടര്‍ന്ന് കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ - ഷംസിയ. മകള്‍ - ആയിഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51096/expatriate-keralite-collapses-and-dies-in-kuwait)