---
title: "നിയമലംഘനം പിടികൂടാന്‍ പുതിയ റഡാര്‍; യുഎഇയില്‍ മുന്നറിയിപ്പുമായി പൊലീസ്"
english_title: "New radar to catch offenders; Police with warning in uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51141/new-radar-to-catch-offenders-police-with-warning-in-uae"
published_at: "2022-06-26T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7c6e316617_uae.jpg"
keywords: []
---

# നിയമലംഘനം പിടികൂടാന്‍ പുതിയ റഡാര്‍; യുഎഇയില്‍ മുന്നറിയിപ്പുമായി പൊലീസ്

> **Lead Summary:** **ഉമ്മുല്‍ ഖുവൈന്‍**: ഗതാഗത നിയമ ലംഘനം പിടികൂടാന്‍ പുതിയ റഡാര്‍ സ്ഥാപിച്ചെന്ന മുന്നറിയിപ്പുമായി യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ്.

## Article Content

**ഉമ്മുല്‍ ഖുവൈന്‍**: ഗതാഗത നിയമ ലംഘനം പിടികൂടാന്‍ പുതിയ റഡാര്‍ സ്ഥാപിച്ചെന്ന മുന്നറിയിപ്പുമായി യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ്.

ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിലെ കിങ് ഫൈസല്‍ സ്‍ട്രീറ്റില്‍ അബുദാബി ഇസ്ലാമിക് ബാങ്കിന് മുന്നിലാണ് പുതിയ റഡാര്‍ സ്ഥാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ റഡാര്‍ സ്ഥാപിച്ച വിവരം പൊലീസ് അറിയിച്ചിരിക്കുന്നത്.

വാഹനം ഓടിക്കുന്നവര്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ വേഗ നിയന്ത്രണം പാലിക്കണമെന്നും ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51141/new-radar-to-catch-offenders-police-with-warning-in-uae)