---
title: "പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു"
english_title: "Expatriate Keralite dies in car accident in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51363/expatriate-keralite-dies-in-car-accident-in-qatar"
published_at: "2022-06-27T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9344b70015_DEATH.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

> **Lead Summary:** **ദോഹ:** പ്രവാസി മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ ആണ് മരിച്ചത്.

## Article Content

**ദോഹ:** പ്രവാസി മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ ആണ് മരിച്ചത്.

അല്‍ ഹിലാല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച രാവിലെ അല്‍ ഹിലാലില്‍ നടന്നുപോകുന്നതിനിടെയാണ് ഷാക്കിറിനെ വാഹനം ഇടിച്ചത്.

രണ്ടു മാസം മുമ്പാണ് ജോലിക്കായി ഖത്തറിലെത്തിയത്. പിതാവ്: പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി, മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ. പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51363/expatriate-keralite-dies-in-car-accident-in-qatar)