---
title: "കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം"
english_title: "Oman's Ministry of Health urges people to take a third dose of Covid Wax"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51419/omans-ministry-of-health-urges-people-to-take-a-third-dose-of-Covid-wax-NEW"
published_at: "2022-06-27T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b958a9d787f_COVID_VACCINE.jpg"
keywords: []
---

# കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ കൊവിഡ് -19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുവാനുള്ള അഭ്യര്‍ത്ഥനയുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ കൊവിഡ് -19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുവാനുള്ള അഭ്യര്‍ത്ഥനയുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് 19 പിന്നെയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മൂന്നാമത്തെ/ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഇതിനകം കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാത്തവരും പുറമെ 9 മാസം മുന്‍പ് മൂന്നാമത്തെ ഡോസ് എടുത്തവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ബൂസ്റ്റര്‍ ഡോസ് ഒമാനിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51419/omans-ministry-of-health-urges-people-to-take-a-third-dose-of-Covid-wax-NEW)