---
title: "മസ്‌കറ്റില്‍ റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം"
english_title: "In Muscat, parking of vehicles on the sides of the road is banned"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51420/in-muscat-parking-of-vehicles-on-the-sides-of-the-road-is-banned"
published_at: "2022-06-27T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b958b6ce49b_police.jpg"
keywords: []
---

# മസ്‌കറ്റില്‍ റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം

> **Lead Summary:** **മസ്‌കറ്റ്:** മസ്‌കറ്റില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് രണ്ടു ദിവസത്തേക്ക് നിരോധനം. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ സീബിലെ അല്‍-ബറാക്ക പാലസ് റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍-സഹ്വ ടവര്‍ റൗണ്ട്എബൗട്ട് വരെയുള്ള പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

## Article Content

**മസ്‌കറ്റ്:** മസ്‌കറ്റില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് രണ്ടു ദിവസത്തേക്ക് നിരോധനം. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ സീബിലെ അല്‍-ബറാക്ക പാലസ് റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍-സഹ്വ ടവര്‍ റൗണ്ട്എബൗട്ട് വരെയുള്ള പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്ന് ജൂണ്‍ 27 തിങ്കളാഴ്ചയും നാളെ ജൂണ്‍ 28 ചൊവ്വാഴ്ചയുമാണ് ഈ നിരോധനം നിലനില്‍ക്കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51420/in-muscat-parking-of-vehicles-on-the-sides-of-the-road-is-banned)