---
title: "കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു"
english_title: "Indian Embassy in Kuwait Organizes Open House"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51437/indian-embassy-in-kuwait-organizes-open-house"
published_at: "2022-06-27T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b96988e29c8_indian_embasi.jpg"
keywords: []
---

# കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റും ക്ഷേമവും എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. 29ന് വൈകിട്ട് ആറിന് എംബസിയിലാണ് പരിപാടി.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റും ക്ഷേമവും എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. 29ന് വൈകിട്ട് ആറിന് എംബസിയിലാണ് പരിപാടി.

2021ല്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ ഒപ്പുവെച്ച് നടപ്പില്‍ വരുത്തിയ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാര്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യും. തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളികളും തമ്മിലുള്ള അവകാശങ്ങളും ബാധ്യതകളും വിവരിക്കുന്ന ധാരണാ പത്രത്തിനൊപ്പം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 24 മണിക്കൂര്‍ സഹായം ഉറപ്പു നല്‍കുന്ന സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കേണ്ടവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ ഉള്‍പ്പെടെ amboff.kuwait@mea.gov.in എന്ന വിലാസത്തില്‍ അറിയിക്കണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51437/indian-embassy-in-kuwait-organizes-open-house)