---
title: "കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ചു; യുവാവിന് ആദരം"
english_title: "The children were bravely rescued from the gushing waters; Tribute to the young man"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51447/the-children-were-bravely-rescued-from-the-gushing-waters-tribute-to-the-young-man"
published_at: "2022-06-27T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9738d2972a_ali_bin.jpg"
keywords: []
---

# കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ചു; യുവാവിന് ആദരം

> **Lead Summary:** **മസ്‌കറ്റ്:** ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ ഒമാനി പൗരന്‍ അലി ബിന്‍ നാസര്‍ അല്‍ വര്‍ദിക്ക് ആദരം. ഒമാനിലെ വാദി ബാഹ്ല മേഖലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

## Article Content

**മസ്‌കറ്റ്:** ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ ഒമാനി പൗരന്‍ അലി ബിന്‍ നാസര്‍ അല്‍ വര്‍ദിക്ക് ആദരം. ഒമാനിലെ വാദി ബാഹ്ല മേഖലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

പതിമൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയാണ് രക്ഷിച്ചത്. നിസ്വ വിലായത്തിലെ ബഹ്ലയിലെ കുത്തിയൊഴുകുന്ന വാദിയില്‍ നിന്ന് കുട്ടികളെ സാഹസികമായ രക്ഷിച്ച് കരക്കെത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിന് അഭിനന്ദനവുമായെത്തിയത്. അലി ബിന്‍ നാസര്‍ അല്‍ വര്‍ദിയെ സിവില്‍ ഡിഫന്‍സ് മേധാവി അഭിനന്ദന സര്‍ട്ടിഫിക്കറ്റും ജാക്കറ്റും നല്‍കി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51447/the-children-were-bravely-rescued-from-the-gushing-waters-tribute-to-the-young-man)