---
title: "ബലിപെരുന്നാള്‍ ജൂലൈ 9ന് ആകാന്‍ സാധ്യത"
english_title: "Eid al-Adha likely to be celebrated on July 9"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51459/eid-al-adha-likely-to-be-celebrated-on-july-9"
published_at: "2022-06-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b97bf938f38_eid.jpg"
keywords: []
---

# ബലിപെരുന്നാള്‍ ജൂലൈ 9ന് ആകാന്‍ സാധ്യത

> **Lead Summary:** **ദുബൈ: **ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിന് ആകാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

## Article Content

**ദുബൈ: **ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിന് ആകാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

ദുല്‍ ഹജ് ജൂണ്‍ 30 വ്യാഴാഴ്ച ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് ഒദെഹ് തിങ്കളാഴ്ച പറഞ്ഞു. ജൂലൈ എട്ടിനായിരിക്കും അറഫ ദിനം. ദുല്‍ ഹജ് 10നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക.

ഇത് കണക്കാക്കുമ്പോള്‍ ഇത്തവണ ബലിപെരുന്നാള്‍ ജൂലൈ 9ന് ആകാനാണ് സാധ്യത. നീണ്ട അവധി ദിവസങ്ങളാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ നിവാസികള്‍ക്ക് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51459/eid-al-adha-likely-to-be-celebrated-on-july-9)