---
title: "യുഎഇയില്‍ 1,744 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "In UAE, the daily Covid cases are again above 1500."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51476/in-uae-the-daily-covid-cases-are-again-above-1500"
published_at: "2022-06-27T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b98c1e16a23_COVID.jpg"
keywords: []
---

# യുഎഇയില്‍ 1,744 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** **അബുദാബി: **യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,744 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

## Article Content

**അബുദാബി: **യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,744 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ചികിത്സയിലായിരുന്ന 1,718 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയതായി നടത്തിയ 2,06,412 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,40,503 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരില്‍ 9,20,873 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,313 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,317 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51476/in-uae-the-daily-covid-cases-are-again-above-1500)