---
title: "ഒമാനില്‍ വെയര്‍ഹൗസില്‍ തീപിടിത്തം"
english_title: "A fire breaks out in a warehouse in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51619/a-fire-breaks-out-in-a-warehouse-in-oman"
published_at: "2022-06-28T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baae9a2431b_fire.jpg"
keywords: []
---

# ഒമാനില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

> **Lead Summary:** **മസ്‌കറ്റ്: **ഒമാനിലെ ഒരു വെയര്‍ഹൗസില്‍ തീപിടിത്തം. വെയര്‍ഹൗസിലെ കാര്‍ഡ്‌ബോര്‍ഡ് വസ്തുക്കളിലാണ് തീ പടര്‍ന്നു പിടിച്ചത്.

## Article Content

**മസ്‌കറ്റ്: **ഒമാനിലെ ഒരു വെയര്‍ഹൗസില്‍ തീപിടിത്തം. വെയര്‍ഹൗസിലെ കാര്‍ഡ്‌ബോര്‍ഡ് വസ്തുക്കളിലാണ് തീ പടര്‍ന്നു പിടിച്ചത്.

ബൗഷര്‍ വിലായത്തിലെ ഒരു വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്ഥാപനങ്ങളും കമ്പനികളും ആവശ്യമായ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51619/a-fire-breaks-out-in-a-warehouse-in-oman)