---
title: "ചികിത്സയില്‍ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു"
english_title: "Expatriate Keralite dies in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51639/expatriate-keralite-dies-in-qatar"
published_at: "2022-06-28T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bac18d003b4_khalid_death.jpg"
keywords: []
---

# ചികിത്സയില്‍ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **ദോഹ:** പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഖാലിദ് കുനിയില്‍ ആണ് മരിച്ചത്. അല്‍ ഖബ്ബാനി ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു.

## Article Content

**ദോഹ:** പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഖാലിദ് കുനിയില്‍ ആണ് മരിച്ചത്. അല്‍ ഖബ്ബാനി ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഖത്തര്‍ ഐസിഎഫ് അല്‍ സദ്ദ് യൂണിറ്റ് പ്രവര്‍ത്തകനാണ്.

ഭാര്യ: റംല, മക്കള്‍: ഷുഹൈബ്, ഷെറിന്‍ ഷഹനാസ്, ഷംനത്ത്, ഷംസിയ. മരുമകന്‍: ഷബീല്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51639/expatriate-keralite-dies-in-qatar)