യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി
Jun 28, 2022 10:02 PM | By Susmitha Surendran

അബുദാബി: യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലേക്ക് മടങ്ങി. ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം.

പ്രത്യേക വിമാനത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നേരിട്ടെത്തിയിരുന്നു.

അബുദാബി പാലസിലെത്തിയ പ്രധാനമന്ത്രി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ശൈഖ് ഖലീഫയെന്ന് മോദി അനുസ്‍മരിച്ചു.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ശൈഖ് മുഹമ്മദിനോട് അനുശോചനം അറിയിച്ചതായും മോദി ട്വീറ്റ് ചെയ്‍തു. യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള തന്ത്രപ്രധാനവും സമഗ്രവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്‍തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

മണിക്കൂറുകള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നീണ്ടുനിന്നത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.

അബുദാബി രാജകുടുംബാംഗങ്ങളും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ്, യുഎഇ ധനകാര്യ മന്ത്രി ശൈഖ് അബ്‍ദുല്ല തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

After completing his visit in uae, Prime Minister Narendra Modi returned

Next TV

Related Stories
#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

Apr 19, 2024 08:59 PM

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​...

Read More >>
#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Apr 19, 2024 08:52 PM

#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട...

Read More >>
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

Apr 19, 2024 04:36 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Apr 19, 2024 11:21 AM

#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു....

Read More >>
Top Stories