---
title: "പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി"
english_title: "Expatriate Keralite dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51732/expatriate-keralite-dies-in-kuwait"
published_at: "2022-06-28T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb312b2ab13_pradeepan_n.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

> **Lead Summary:** **കുവൈത്ത് സിറ്റി: **കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി. എരഞ്ഞോളി പഞ്ചായത്തിലെ തോട്ടുമ്മല്‍ സ്വദേശി പ്രദീപന്‍ എന്‍. പാലോറന്‍ ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: **കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി. എരഞ്ഞോളി പഞ്ചായത്തിലെ തോട്ടുമ്മല്‍ സ്വദേശി പ്രദീപന്‍ എന്‍. പാലോറന്‍ ആണ് മരിച്ചത്.

കുവൈത്തിലെ ഫഹാഹീലില്‍ ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ ഫഹാഹീല്‍ യൂണിറ്റ് അംഗമായിരുന്നു.

ഭാര്യ - ഷനില. മക്കള്‍ - നവ്ജ്യോത്, ആകാന്‍ഷാ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ചൊവ്വാഴ്ച രാവിലെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51732/expatriate-keralite-dies-in-kuwait)