---
title: "യുവതി കൊല്ലപ്പെടുന്ന വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ ഷാർജ പൊലീസ് "
english_title: "Sharjah police to track down those who circulated the video of the woman being killed "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51876/sharjah-police-to-track-down-those-who-circulated-the-video-of-the-woman-being-killed"
published_at: "2022-06-29T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc273a59cf8_lady.jpg"
keywords: []
---

# യുവതി കൊല്ലപ്പെടുന്ന വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ ഷാർജ പൊലീസ് 

> **Lead Summary:** **ഷാർജ: **അറബ് യുവതി കൊല്ലപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ ഷാർജ പൊലീസ്. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**ഷാർജ: **അറബ് യുവതി കൊല്ലപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ ഷാർജ പൊലീസ്. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

24ന് ഷാർജയിലെ ഒരു പാർക്കിങ് പ്രദേശത്ത് അറബ് യുവതി കൊല്ലപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കുറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51876/sharjah-police-to-track-down-those-who-circulated-the-video-of-the-woman-being-killed)