സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം
Jun 30, 2022 03:00 PM | By Kavya N

മസ്‍കത്ത്: ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ഒമാനിലെ സൊഹാറില്‍ സ്വീകരണം. ശനിയാഴ്ച രാത്രി എട്ട് മണിക്ക് സോഹാറിലെ കോഴിക്കോടൻ മക്കാനി റസ്റ്റോറന്റ് പരിസരത്താണ് സ്വീകരണം ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കാസർകോട് നയൻമാർമൂല സ്വാദേശികളായ പ്ലസ്സ് ടു വിദ്യാർത്ഥികളാണ് ബിലാലും അഫ്സലും. ചെറുപ്പക്കാർക്കിടിയിൽ വളർന്നുവരുന്ന മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ബോധവത്കരണവുമായാണ് ഇവരുടെ യാത്ര. കെ.എൽ 14 - 3410 എന്ന കേരള രജിസ്ട്രേഷൻ സ്‌കൂട്ടറിലുള്ള സാഹസിക സഞ്ചാരം ഇതിനോടകം തന്നെ ഗള്‍ഫില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

സഞ്ചരിക്കുന്ന സ്‍കൂട്ടര്‍ തന്നെയാണ് ഇവരുടെ യാത്രാ വഴികളിളും കാണികള്‍ക്ക് കൗതുകം തീർക്കുന്നത്. റോഡുകളിൽ നിന്ന് അപ്രത്യക്ഷമായ ബജാജ് ചേതക്ക് സ്‌കൂട്ടറിൽ ഇത്രയും ദൂരം സഞ്ചരിക്കുകയെന്നത് ശ്രമകരമാണെന്നാണ് വിലയിരുത്തൽ. എത്തുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് ഇവർക്ക് ലഭിക്കുന്നത്. ദുബൈയിലെ വിവിധ സ്ഥലങ്ങൾ സഞ്ചരിച്ചാണ് ഇരുവരും ഒമാനിലെത്തിയത്.

ഇവിടെ നിന്ന് തിരിച്ചു ദുബായിലേക്ക് തന്നെയാണ് മടക്ക യാത്രയും. പിന്നീട് അവിടെ നിന്ന് ഖത്തറിലേക്ക് തിരിക്കും. മസ്കത്തിൽ നിന്ന് ദുബൈയിലേക്കുള്ള മടക്ക യാത്രയിലാണ് സൊഹാറിൽ സ്വീകരണം നൽകുന്നതെന്ന് കോഴിക്കോടൻ മക്കാനി ഹോട്ടൽ ഉടമ റാഷിദ്‌ വെല്ല്യാപള്ളി പറഞ്ഞു. സ്വീകരണത്തിൽ സോഹാറിലെ പ്രമുഖർ പങ്കെടുക്കും.

Malayalee Youths Visiting Gulf On Scooters To Be Welcomed

Next TV

Related Stories
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
#UAE | യുഎഇയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

Feb 29, 2024 11:23 AM

#UAE | യുഎഇയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

മാർച്ച് 15വരെയാണ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന...

Read More >>
Top Stories

News Roundup