---
title: "സൗദി അറേബ്യയില്‍ പുതുതായി 625 പേര്‍ക്ക് കൊവിഡ്"
english_title: "625 new cases of covid in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52360/625-new-cases-of-covid-in-saudi-arabia"
published_at: "2022-07-01T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bf1650999b0_corona.jpg"
keywords: []
---

# സൗദി അറേബ്യയില്‍ പുതുതായി 625 പേര്‍ക്ക് കൊവിഡ്

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ പുതുതായി 625 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 971 പേര്‍ കൂടി സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ പുതുതായി 625 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 971 പേര്‍ കൂടി സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,95,811 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,77,925 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,209 ആണ്. രോഗബാധിതരില്‍ 8,677 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതില്‍ 148 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 19,934 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.

റിയാദ് 216, ജിദ്ദ 96, ദമ്മാം 58, ഹുഫൂഫ് 30, മദീന 22, മക്ക 22, അബഹ 16, ദഹ്‌റാന്‍ 13, ത്വാഇഫ് 12, അല്‍ഖോബാര്‍ 11 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52360/625-new-cases-of-covid-in-saudi-arabia)