---
title: "കുവൈത്തില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഒരു പ്രവാസി മരിച്ചു"
english_title: "An expatriate died in an accident at work in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52594/an-expatriate-died-in-an-accident-at-work-in-kuwait"
published_at: "2022-07-03T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c10bed7ccb2_death.jpg"
keywords: []
---

# കുവൈത്തില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഒരു പ്രവാസി മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഒരു പ്രവാസി മരിച്ചു. സുബ്ബിയ ഏരിയയിലെ സബാഹ് അല്‍ അഹ്‍മദ് നാച്ചുറല്‍ റിസര്‍വിലായിരുന്നു അപകടം. ജോലിക്കിടെ ഭാരമുള്ള വസ്‍തു ശരീരത്തില്‍ വീണാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഒരു പ്രവാസി മരിച്ചു. സുബ്ബിയ ഏരിയയിലെ സബാഹ് അല്‍ അഹ്‍മദ് നാച്ചുറല്‍ റിസര്‍വിലായിരുന്നു അപകടം. ജോലിക്കിടെ ഭാരമുള്ള വസ്‍തു ശരീരത്തില്‍ വീണാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സബാഹ് അല്‍ അഹ്‍മദ് നാച്ചുറല്‍ റിസര്‍വില്‍ എക്സ്കവേഷന്‍ ജോലികള്‍ ചെയ്‍തിരുന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട പ്രവാസി. ഇയാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. മൃതദേഹം തുടര്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52594/an-expatriate-died-in-an-accident-at-work-in-kuwait)