---
title: "കുവൈത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി രണ്ട് പേര്‍ പിടിയിലായി"
english_title: "Two arrested in Kuwait for possession of cannabis products"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52665/two-arrested-in-kuwait-for-possession-of-cannabis-products"
published_at: "2022-07-03T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c154f16eefe_ARREST.jpg"
keywords: []
---

# കുവൈത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി രണ്ട് പേര്‍ പിടിയിലായി

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി രണ്ട് പേര്‍ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും കുടുങ്ങിയത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി രണ്ട് പേര്‍ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും കുടുങ്ങിയത്.

ഇവരില്‍ നിന്ന് അഞ്ചര കിലോഗ്രാം ഹാഷിഷ്, നാല് കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് എന്നിവയ്‍ക്ക് പുറമെ ഒന്‍പത് കഞ്ചാവ് ചെടികളും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

താമസ സ്ഥലത്ത് ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയായിരുന്നു ഇവര്‍ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഇതിനായുള്ള പ്രത്യേക സംവിധാനങ്ങളും ഉപകരണങ്ങളും ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പിടിച്ചെടുത്തു.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52665/two-arrested-in-kuwait-for-possession-of-cannabis-products)