---
title: "കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു"
english_title: "Famous Kuwaiti photographer Ghafoor Moodadi passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52673/famous-kuwaiti-photographer-ghafoor-moodadi-passed-away"
published_at: "2022-07-03T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1612ec8c42_GAFOOR_MUDAADI.jpg"
keywords: []
---

# കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി നാട്ടിൽ അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി മൂടാടി സ്വദേശിയായിരുന്ന അദ്ദേഹം കുവൈത്തിലെ സാംസ്കാരിക രംഗത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി നാട്ടിൽ അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി മൂടാടി സ്വദേശിയായിരുന്ന അദ്ദേഹം കുവൈത്തിലെ സാംസ്കാരിക രംഗത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് ഉദ്യോഗസ്ഥനായിരുന്നു. കേരള പ്രസ് ക്ലബ്ബ് കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.

പിതാവ് - പൊയിലിൽ ഇബ്രാഹിംകുട്ടി. മാതാവ് - ആയിഷ. ഭാര്യ -ഫൗസിയ. മക്കൾ - അബീന പർവ്വീൻ, അദീന. മരുമകൻ - അജ്മൽ. മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കൊല്ലം പാറപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52673/famous-kuwaiti-photographer-ghafoor-moodadi-passed-away)