---
title: "ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു"
english_title: "Four natives died in a car accident on the Adam-Haima road in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52728/four-natives-died-in-a-car-accident-on-the-adam-haima-road-in-oman"
published_at: "2022-07-03T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1ae6d11f45_oman.jpg"
keywords: []
---

# ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് പോകുകയായിരുന്നു കാര്‍. ഞായറാഴ്ച രാവിലെയയാിരുന്നു അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് കുറച്ച് സമയം ഗതാഗതം തടസ്സപ്പെട്ടു.

പരിക്കേറ്റവരെ നിസ്വ റഫെറല്‍ ആശുപത്രിയലേക്ക് എയര്‍ലിഫ്റ്റ് ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52728/four-natives-died-in-a-car-accident-on-the-adam-haima-road-in-oman)