---
title: "വേശ്യാവൃത്തി; കുവൈത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍"
english_title: "prostitution; Five people were arrested in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/53022/prostitution-five-people-were-arrested-in-kuwait"
published_at: "2022-07-05T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3b13fcb9d3_arrest.jpg"
keywords: []
---

# വേശ്യാവൃത്തി; കുവൈത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **മനുഷ്യക്കടത്തിനും അനാശാസ്യ പ്രവര്‍ത്തനത്തിനും എതിരായ പോരാട്ടം കുവൈത്ത് ആഭ്യന്തര മന്ത്രാലയം തുടരുകയാണ്. ഇതിന്റെ ഭാഗമായി വേശ്യാവൃത്തിയിലേര്‍പ്പെട്ട അഞ്ചുപേര്‍ കുവൈത്തില്‍ അറസ്റ്റിലായി.

## Article Content

**കുവൈത്ത് സിറ്റി: **മനുഷ്യക്കടത്തിനും അനാശാസ്യ പ്രവര്‍ത്തനത്തിനും എതിരായ പോരാട്ടം കുവൈത്ത് ആഭ്യന്തര മന്ത്രാലയം തുടരുകയാണ്. ഇതിന്റെ ഭാഗമായി വേശ്യാവൃത്തിയിലേര്‍പ്പെട്ട അഞ്ചുപേര്‍ കുവൈത്തില്‍ അറസ്റ്റിലായി.

ഹവല്ലി പ്രദേശത്ത് നിന്നാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്.

ദിനംപ്രതി നടക്കുന്ന ഇത്തരം പരിശോധനകളില്‍ പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ നാടുകടത്തുകയുമാണ് ചെയ്യുന്നത്.

ആയിരക്കണക്കിന് പ്രവാസികളെ ഇത്തരത്തില്‍ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/53022/prostitution-five-people-were-arrested-in-kuwait)