വി.​എം. കു​ട്ടി​, പ്രവാസികളെ ഹൃദയത്തോട്​ ചേർത്ത ഗായകൻ

വി.​എം. കു​ട്ടി​, പ്രവാസികളെ ഹൃദയത്തോട്​ ചേർത്ത ഗായകൻ
Oct 15, 2021 02:14 PM | By Shalu Priya

മ​നാ​മ : പ്ര​വാ​സി​ക​ളു​ടെ വി​ര​ഹ​ത്തിന്‍റെ നൊ​മ്പ​ര​ങ്ങ​ൾ മാ​പ്പി​ള​പ്പാ​ട്ടി​ലൂ​ടെ ഒ​പ്പി​യെ​ടു​ത്ത വി.​എം. കു​ട്ടി​യു​ടെ വി​യോ​ഗം ക​ണ്ണീ​രി​ലാ​ഴ്​​ത്തുകയാണ്  പ്ര​വാ​സി​ക​ളെ​. ഒട്ടേ​റെ​ത്ത​വ​ണ പ്ര​വാ​സ​ലോ​ക​ത്ത്​ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ഓർ​മ​ക​ൾ മ​ന​സ്സി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ്​ ബ​ഹ്​​റൈ​നി​ലെഓരോ പ്ര​വാ​സി​യും.

പ്ര​വാ​സി​ക​ളെ എ​ക്കാ​ല​വും ഹൃ​ദ​യ​ത്തി​ൽ ചേ​ർ​ത്തു​പി​ടി​ച്ച ഗാ​യ​ക​നാ​യി​രു​ന്നു വി.​എം. കു​ട്ടി. അ​തു​കൊ​ണ്ടു​ത​ന്നെ, അ​ദ്ദേ​ഹം എ​ത്തു​മെ​ന്ന​റി​ഞ്ഞാ​ൽ പ്ര​വാ​സി​ക​ൾ ഓടി​ക്കൂ​ടു​മാ​യി​രു​ന്നു.

ഗാ​ന​മേ​ള​ക​ൾ അ​വ​ത​രി​പ്പി​ക്കുമ്പോള്‍ കാ​ണി​ക​ൾ​ക്കി​ട​യി​ലേ​ക്കി​റ​ങ്ങി, അ​വ​രോ​ടൊ​പ്പം പാ​ട്ടു​പാ​ടി ആ​വേ​ശം ക​ണ്ടെ​ത്തു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ഹ്​​റൈ​നി​ൽ ഇ​ന്ത്യ​ൻ ക്ല​ബ്, പാ​കി​സ്​​താ​ൻ ക്ല​ബ്, ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹം ആ​ളു​ക​ളെ മാ​പ്പി​ള​പ്പാ​ട്ടിന്‍റെ മ​നോ​ഹാ​രി​ത​യി​ൽ ആ​റാ​ടി​ച്ചു.

ഓരോ​യി​ട​ത്തും നി​റ​സ​ദ​സ്സു​ക​ൾ അ​ദ്ദേ​ഹ​ത്തി​നാ​യി ക​ര​ഘോ​ഷ​മു​യ​ർ​ത്തി. 20 വ​ർ​ഷം മു​മ്പ്​ വി.​എം. കു​ട്ടി ബ​ഹ്​​റൈ​നി​ൽ ഒ​രു പ​രി​പാ​ടി​ക്കെ​ത്തി​യ അ​നു​ഭ​വം പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ അ​നു​സ്​​മ​രി​ച്ചു.

എ​​ന്തോ കാ​ര​ണ​ത്താ​ൽ പ​രി​പാ​ടി സാ​മ്പ​ത്തി​ക​മാ​യി വി​ജ​യ​മാ​യി​ല്ല. സം​ഘാ​ട​ക​ർ​ക്ക്​ വി.​എം. കു​ട്ടി​ക്കും സം​ഘ​ത്തി​നും പ​റ​ഞ്ഞു​റ​പ്പി​ച്ച തു​ക ന​ൽ​കാ​നാ​കാ​തെ വ​ന്നു. പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന്​ അ​ദ്ദേ​ഹം വി​ഷ​മ​ത്തോ​ടെ മ​ട​ങ്ങി​പ്പോ​ക​രു​തെ​ന്ന്​ തീ​രു​മാ​നി​ച്ച സു​ബൈ​ർ ക​ണ്ണൂ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ബ​ഷീ​ർ അ​മ്പാ​ലാ​യി​യും ചേ​ർ​ന്ന്​ തൊ​ട്ട​ടു​ത്ത ദി​വ​സം മ​റ്റൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പാ​ട്ടും ഭ​ക്ഷ​ണ​വു​മൊ​ക്കെ​യാ​യി ആ​വേ​ശം നി​റ​ഞ്ഞ ആ ​പ​രി​പാ​ടി​യി​ലേ​ക്ക്​ നി​ര​വ​ധി​പേ​ർ എ​ത്തി. അ​വി​ടെ​നി​ന്ന്​ സ​മാ​ഹ​രി​ച്ച തു​ക വി.​എം. കു​ട്ടി​ക്കും സം​ഘ​ത്തി​നും ന​ൽ​കി​യാ​ണ്​ തി​രി​കെ യാ​​ത്ര​യ​യ​ച്ച​ത്. പ​രി​പാ​ടി​ക്കി​ട​യി​ൽ ആ​സ്വാ​ദ​ക​ർ പ​രി​ധി​വി​ട്ട്​ ആ​ഘോ​ഷം ന​ട​ത്തി​യാ​ൽ അ​ദ്ദേ​ഹം വി​ല​ക്കു​മാ​യി​രു​ന്നു.

പാ​കി​സ്​​താ​ൻ ക്ല​ബി​ൽ ന​ട​ത്തി​യ ഒ​രു ഗാ​ന​മേ​ള​ക്കി​ട​യി​ൽ ഇ​ത്ത​ര​മൊ​രു ആ​ഘോ​ഷം കാ​ണി​ക​ളി​ൽ​നി​ന്നു​ണ്ടാ​യ​പ്പോ​ൾ വി.​എം. കു​ട്ടി പാ​ട്ട്​ നി​ർ​ത്തി അ​വ​രെ വി​ല​ക്കി​യ​കാ​ര്യം ഫ്ര​ണ്ട്​​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ൽ അ​നു​സ്​​മ​രി​ച്ചു. ഏ​ഴു​ വ​ർ​ഷം മു​മ്പ്​ കെ.ഐ.​ജി ന​ൽ​കി​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങാ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം ബ​ഹ്​​റൈ​നി​ൽ എ​ത്തി.

പ്ര​ശ​സ്​​ത​നാ​യ മാ​പ്പി​ള​പ്പാ​ട്ട്​ ഗാ​യ​ക​ൻ എ​ന്ന ഉ​ന്ന​തി​യി​ൽ നി​ൽ​ക്കു​േ​മ്പാ​ഴും എ​ല്ലാ​വ​രോ​ടും ലാ​ളി​ത്യ​ത്തോ​ടെ പെ​രു​മാ​റു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​ത്യേ​ക​ത. പ്ര​വാ​സി​ക​ളു​ടെ ജീ​വി​തം വ​ര​ച്ചു​കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ പാ​ട്ടു​ക​ൾ എ​ന്ന്​ സു​ബൈ​ർ ക​ണ്ണൂ​ർ അ​നു​സ്​​മ​രി​ച്ചു. ",

V.M. Kutty, a singer who touched the hearts of expats

Next TV

Related Stories
20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

Dec 19, 2021 11:46 AM

20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ കഴിച്ചുകൊടുക്കണം. എന്തെങ്കിലും ബിസിനസ്...

Read More >>
സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

Dec 17, 2021 01:14 PM

സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൊവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളെ...

Read More >>
 റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

Dec 17, 2021 12:02 PM

റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

സൗദി തലസ്ഥാന നഗരത്തിലെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന റിയാദ് മെട്രോ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിയാദ് റോയൽ കമ്മീഷൻ ഉപദേഷ്ടാവ്...

Read More >>
ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

Dec 17, 2021 10:40 AM

ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

ദോഹ കോര്‍ണിഷ് റോഡില്‍ തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലും താത്കാലികമായി...

Read More >>
അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

Dec 16, 2021 02:45 PM

അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന...

Read More >>
ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

Dec 15, 2021 05:45 PM

ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ...

Read More >>
Top Stories