---
title: "പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ"
english_title: "Air ticket prices have been sharply increased by companies as a blow to expatriates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/53323/air-ticket-prices-have-been-sharply-increased-by-companies-as-a-blow-to-expatriates"
published_at: "2022-07-06T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c55b3fc922b_plane.jpg"
keywords: []
---

# പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ

> **Lead Summary:** **യു എ ഇ :** ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ . പെരുന്നാൾ അടുത്തതോടെ അൻപതിനായിരം രൂപക്ക് അടുത്താണ് യു എ ഇ യിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റു നിരക്ക്.

## Article Content

**യു എ ഇ :** ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ . പെരുന്നാൾ അടുത്തതോടെ അൻപതിനായിരം രൂപക്ക് അടുത്താണ് യു എ ഇ യിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റു നിരക്ക്.

അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലേക്ക് പോകേണ്ടവരെ കൂടി ഈ ഉയർന്ന വിമാന ടിക്കറ്റ് പ്രതികൂലമായി ബാധിക്കും. ജൂലൈ ഒൻപതിന് പെരുന്നാൾ കൂടി വരുന്നതോടെ പ്രവാസികളെ കൂടുതൽ ചൂഷണം ചെയ്യുകയാണ് വിമാന കമ്പനികൾ.

പതിനായിരത്തിനു താഴെ നിന്നിരുന്ന വിമാനയാത്രാ നിരക്കിപ്പോൾ കുറഞ്ഞത് നാൽപതിനായിരത്തോളമായി. പല ഗൾഫ് എയർലൈനുകളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ 70,000 രൂപയോളം ചെലവഴിക്കേണ്ടി വരും. കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവ് വരും.

ആ നിരക്കിൽതന്നെ നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം തുടങ്ങുന്നതും കേരളത്തിലേക്കുള്ള വിമാനങ്ങൾ പല കമ്പനികളും വെട്ടിക്കുറച്ചും നിരക്ക് വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നു തിരികെയുള്ള നിരക്ക് താരതമ്യേന കുറവാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/53323/air-ticket-prices-have-been-sharply-increased-by-companies-as-a-blow-to-expatriates)