അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വഴി തെളിഞ്ഞു; മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലേക്ക്

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വഴി തെളിഞ്ഞു; മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലേക്ക്
Oct 15, 2021 03:55 PM | By Shalu Priya

സൗദി അറേബ്യ : അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സൗദിയിലെ അല്‍ഖോബാറില്‍ മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലയക്കുന്നതിന് വഴി തെളിഞ്ഞു. നോര്‍ക്കയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്.

മരിച്ച കണ്ണൂര്‍ സ്വദേശി ജോമി ജോണ്‍ സെലിന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം സഹകരിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുകയായിരുന്നു ജോമി ജോണ്‍സെലിന്റ മൃതദേഹം ശനിയാഴ്ച രാത്രിയോടെ കൊച്ചി വിമാനത്താവളത്തിലെത്തുമെന്ന് മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു.

ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ മൃതദേഹം അയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമ നടപടികള്‍ കഴിഞ്ഞ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ തയ്യാറാകാത്തതാണ് മൃതദേഹം എത്തിക്കുന്നതിൽ തടസ്സം നേരിട്ടത്.

കുടുംബത്തിന്റെയും നോര്‍ക്കയുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ചെലവ് ഏറ്റെടുക്കാന്‍ തയ്യാറായി. അമിതമായി മരുന്നുപയോഗിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്യൂട്ടിക്കിടെ ജോമിയെ അത്യാസന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കണ്ണൂര്‍ ആലക്കോട് വെള്ളാട് സ്വദേശിയാണ് മരിച്ച ജോമി ജോണ്‍സെലിന്‍.

The body of a Malayalee nurse was brought home

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories