---
title: "സൗദി അറേബ്യയില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍"
english_title: "Malayali youth hanged in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/53701/malayali-youth-hanged-in-saudi-arabia"
published_at: "2022-07-08T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7f6689f82d_death.jpg"
keywords: []
---

# സൗദി അറേബ്യയില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിയാദിന് സമീപം അല്‍ഖര്‍ജില്‍ കലാകായിക രംഗത്തെ സജീവസാന്നിധ്യം പാലക്കാട് പട്ടാമ്പി വാരണാംകുര്‍ശ്ശി സ്വദേശി കുഞ്ഞു മുഹമ്മദ് എന്ന കുഞ്ഞു ആണ് മരിച്ചത്.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിയാദിന് സമീപം അല്‍ഖര്‍ജില്‍ കലാകായിക രംഗത്തെ സജീവസാന്നിധ്യം പാലക്കാട് പട്ടാമ്പി വാരണാംകുര്‍ശ്ശി സ്വദേശി കുഞ്ഞു മുഹമ്മദ് എന്ന കുഞ്ഞു ആണ് മരിച്ചത്.

ബുധനാഴ്ച്ച പുലര്‍ച്ചെയാണ് താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് തുടങ്ങി വെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ഫുട്ബോള്‍ കളിക്കാരനും നല്ല സംഘാടകനുമായിരുന്ന കുഞ്ഞു അല്‍ ഖര്‍ജ് നൈറ്റ് റൈഡര്‍സ് ക്ലബ്ബിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച നടക്കാനിരുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള ടീമിന്റെ ജേഴ്സിയടക്കം ഇദ്ദേഹം ഒരുക്കിവെച്ചിരുന്നു.

പുത്തന്‍ പീടിയേക്കല്‍ അലിയാണ് പിതാവ്. ഉമ്മ സുലൈഖ. ഭാര്യ സുല്‍ഫത്ത്. ഹയാന്‍ ഏക മകനാണ്. അബ്ദുല്‍ അസീസ്, ഷഹനാസ് അലി സഹോദരങ്ങളാണ്. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലാണ്. നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/53701/malayali-youth-hanged-in-saudi-arabia)