---
title: "യുഎഇയുടെ ചില പ്രദേശങ്ങളില്‍ കനത്ത മഴ"
english_title: "Heavy rain in some areas in  uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/53733/heavy-rain-in-some-areas-in-uae"
published_at: "2022-07-08T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c80c41cbb66_rain.jpg"
keywords: []
---

# യുഎഇയുടെ ചില പ്രദേശങ്ങളില്‍ കനത്ത മഴ

> **Lead Summary:** **അബുദാബി: **യുഎഇയുടെ ചില പ്രദേശങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**അബുദാബി: **യുഎഇയുടെ ചില പ്രദേശങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അല്‍ ഐനില്‍ മഴ ലഭിച്ചതിന്റെ വീഡിയോ കേന്ദ്രം പങ്കുവെച്ചിട്ടുണ്ട്. അല്‍ ഖസ്‌ന, അല്‍ ഐന്‍-ദുബൈ റോഡ്, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ സലാമത്ത് എന്നിവിടങ്ങളില്‍ മഴ പെയ്തതായി അതോറിറ്റി വ്യക്തമാക്കി.

ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇലക്ട്രിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ മാറുന്ന വേഗപരിധി പാലിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/53733/heavy-rain-in-some-areas-in-uae)