യുഎഇയിലെ സ്‍മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ ചിലര്‍ക്ക് വാട്സ്ആപ്, സ്‍കൈപ്പ് ഉള്‍പ്പെടെയുള്ള വോയിസ് കോള്‍ ലഭ്യമായിത്തുടങ്ങി

യുഎഇയിലെ സ്‍മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ ചിലര്‍ക്ക് വാട്സ്ആപ്, സ്‍കൈപ്പ് ഉള്‍പ്പെടെയുള്ള വോയിസ് കോള്‍ ലഭ്യമായിത്തുടങ്ങി
Sep 30, 2021 01:42 PM | By Shalu Priya

ദുബായ് : യുഎഇയിലെ സ്‍മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ ചിലര്‍ക്ക് വാട്സ്ആപ്, സ്‍കൈപ്പ് ഉള്‍പ്പെടെയുള്ള ആപുകളിലൂടെയുള്ള വോയിസ് കോള്‍ സൗകര്യം ലഭ്യമായിത്തുടങ്ങി.വാര്‍‌ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സാണ് ബുധനാഴ്‍ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.

വാര്‍ത്തകള്‍ കണ്ട് സ്വന്തം ഫോണുകളില്‍ പരിശോധിച്ച ചിലരും തങ്ങള്‍ക്ക് വാട്‍സ്ആപ് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ശബ്‍ദ നിലവാരം മികച്ചതായിരുന്നെന്നും ഇവര്‍ പറഞ്ഞു.

വാട്സ്ആപ് ഉള്‍പ്പെടെ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ക്ക് യുഎഇയില്‍ നിയന്ത്രണമുണ്ട്. പകരം പണം നല്‍കി ഉപയോഗിക്കാവുന്ന മറ്റ് ആപുകളാണ് ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത്.

അതേസമയം ഓണ്‍ലൈന്‍ പഠനത്തിനും ജോലികള്‍ക്കുമായി മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്‍കൈപ്പ് ഫോര്‍ ബിസിനസ് എന്നിവ രാജ്യത്ത് ലഭ്യമാക്കിയിരുന്നു.

വാട്സ്ആപ്, ഫേസ്‍ടൈം എന്നിവ ഉള്‍പ്പെടെയുള്ള ചില വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നുവെന്ന് യുഎഇ സര്‍ക്കാറിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ നേരത്തെ അറിയിച്ചിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ പരിമിതമായ സമയത്തേക്ക് നേരത്തെ വാട്സ്ആപ് കോളുകളുടെ വിലക്ക് നീക്കിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ നടന്ന ജി.സി.സി സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് വേദിയില്‍ വെച്ച് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Voice calls, including WhatsApp and Skype, are now available to some smartphone users in the UAE

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories