---
title: "നിരോധിത ഗുളികകള്‍ കൈവശം വെച്ചതിന് ബഹ്റൈനില്‍ 48 വയസുകാരന്‍ അറസ്റ്റില്‍"
english_title: "A 48-year-old man was arrested in Bahrain for possession of banned pills"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/53951/a-48-year-old-man-was-arrested-in-bahrain-for-possession-of-banned-pills"
published_at: "2022-07-09T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c9535f9ad36_arrest.jpg"
keywords: []
---

# നിരോധിത ഗുളികകള്‍ കൈവശം വെച്ചതിന് ബഹ്റൈനില്‍ 48 വയസുകാരന്‍ അറസ്റ്റില്‍

> **Lead Summary:** **മനാമ: **ബഹ്റൈനില്‍ നിരോധനമുള്ള ഗുളികകള്‍ കൈവശം വെച്ചതിനെ 48 വയസുകാരനെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**മനാമ: **ബഹ്റൈനില്‍ നിരോധനമുള്ള ഗുളികകള്‍ കൈവശം വെച്ചതിനെ 48 വയസുകാരനെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സാണ് നടപടിയെടുത്തത്.

രഹസ്യ വിവരം ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മരുന്നുകളും അധികൃതര്‍ പിടിച്ചെടുത്തു.

പിടിയിലായ വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/53951/a-48-year-old-man-was-arrested-in-bahrain-for-possession-of-banned-pills)