---
title: "സൗദിയില്‍ കാളയുടെ കുത്തേറ്റ് യുവാവിന് പരിക്ക്"
english_title: "A young man was injured by a bull in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/53984/a-young-man-was-injured-by-a-bull-in-saudi-arabia"
published_at: "2022-07-09T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c98bc249a1d_soudi_.jpg"
keywords: []
---

# സൗദിയില്‍ കാളയുടെ കുത്തേറ്റ് യുവാവിന് പരിക്ക്

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ തലസ്ഥാന നഗരമായി റിയാദിലെ അല്‍മുറബ്ബ ഡിസ്ട്രിക്ടില്‍ കാളയുടെ കുത്തേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. വിരണ്ടോടി നടുറോഡില്‍ നിന്ന കാളക്ക് മുമ്പിലേക്ക് എത്തിയ യുവാവിനെയാണ് കാള കുത്തി മറിച്ചിട്ടത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ തലസ്ഥാന നഗരമായി റിയാദിലെ അല്‍മുറബ്ബ ഡിസ്ട്രിക്ടില്‍ കാളയുടെ കുത്തേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. വിരണ്ടോടി നടുറോഡില്‍ നിന്ന കാളക്ക് മുമ്പിലേക്ക് എത്തിയ യുവാവിനെയാണ് കാള കുത്തി മറിച്ചിട്ടത്.

വിരണ്ടോടിയ കാളയുടെ തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവ് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റയുടന്‍ കാള മുന്നോട്ട് കുതിച്ച് യുവാവിനെ കുത്തിമറിച്ചിടുകയും തൊഴിക്കുകയുമായിരുന്നു. പലതവണ കാള യുവാവിനെ കുത്തി.

ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു. യുവാവിനെ കാള കുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുത്തേറ്റ് റോഡില്‍ കിടന്ന യുവാവിനെ കണ്ടുനിന്നവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/53984/a-young-man-was-injured-by-a-bull-in-saudi-arabia)