---
title: "കുവൈത്തില്‍ വെയര്‍ഹൗസില്‍ തീപിടിത്തം"
english_title: "A fire broke out in a warehouse in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/53985/a-fire-broke-out-in-a-warehouse-in-kuwait"
published_at: "2022-07-09T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c98c6f7142c_kuwait.jpg"
keywords: []
---

# കുവൈത്തില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. തീപിടിത്തം കുവൈത്ത് അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. സാല്‍മി റോഡിലെ ഒരു വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. തീപിടിത്തം കുവൈത്ത് അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. സാല്‍മി റോഡിലെ ഒരു വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്.

ഒരു സിമിന്റ് ഫാക്ടറിയുടെ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കളാണ് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/53985/a-fire-broke-out-in-a-warehouse-in-kuwait)