---
title: "സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of a Malayali who committed suicide in Saudi was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54028/the-body-of-a-malayali-who-committed-suicide-in-saudi-was-brought-home"
published_at: "2022-07-10T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca3e8769679_death.jpg"
keywords: []
---

# സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ് : **സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞയാഴ്ച റിയാദ് സുലൈയിലെ പാലുല്‍പന്ന കമ്പനിയുടെ താമസസ്ഥലത്ത് മരിച്ച മലപ്പുറം വേങ്ങര ഒതുക്കുങ്ങല്‍ ചോലക്കോട് വീട്ടില്‍ ബാബുരാജിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.

## Article Content

**റിയാദ് : **സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞയാഴ്ച റിയാദ് സുലൈയിലെ പാലുല്‍പന്ന കമ്പനിയുടെ താമസസ്ഥലത്ത് മരിച്ച മലപ്പുറം വേങ്ങര ഒതുക്കുങ്ങല്‍ ചോലക്കോട് വീട്ടില്‍ ബാബുരാജിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.

വെള്ളിയാഴ്ച രാത്രി 11.45ന് റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. ബന്ധുക്കള്‍ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. 10 വര്‍ഷത്തോളമായി പാലുല്‍പന്ന കമ്പനിയില്‍ സെയില്‍സ് മാനാണ്.

പിതാവ്: വേലായുധന്‍, മാതാവ്: ജാനകി, ഭാര്യ: സജ്ന, മക്കള്‍: സിന്‍ഷാ, സിബിന്‍, സംവൃത. മൃതദേഹം നാട്ടിലയക്കുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജുനൈദ് താനൂര്‍, ഹനീഫ മുതുവല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54028/the-body-of-a-malayali-who-committed-suicide-in-saudi-was-brought-home)