---
title: "നിയമം ലംഘിച്ച ഏഴ് കശാപ്പുകാര്‍ കുവൈത്തില്‍ അറസ്റ്റില്‍"
english_title: "Seven illegal butchers were arrested in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54245/seven-illegal-butchers-were-arrested-in-kuwait"
published_at: "2022-07-11T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbcfdf4457c_ARREST.jpg"
keywords: []
---

# നിയമം ലംഘിച്ച ഏഴ് കശാപ്പുകാര്‍ കുവൈത്തില്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ നിയമലംഘകരായ ഏഴ് കശാപ്പുകാര്‍ അറസ്റ്റില്‍. തൊഴില്‍, ശുചിത്വ നിയമം ലംഘിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ നിയമലംഘകരായ ഏഴ് കശാപ്പുകാര്‍ അറസ്റ്റില്‍. തൊഴില്‍, ശുചിത്വ നിയമം ലംഘിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്.

മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് കശാപ്പുകാരെ പിടികൂടിയത്. എഞ്ചീനയര്‍ മജീദ് അല്‍ മുതൈരിയുടെ നേതൃത്വത്തില്‍ മുബാറക് അല്‍ കബീര്‍ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആടുകളെ അറുക്കുന്നതിനായി ഇവര്‍ വീടുകളിലെത്തിയതായി കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54245/seven-illegal-butchers-were-arrested-in-kuwait)