---
title: "വിദേശ ഹജ് തീർത്ഥാടകർക്ക് ഇൻഷുറൻസ് പദ്ധതി വരുന്നു"
english_title: "Insurance Scheme for Foreign Haj Pilgrims Coming"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54290/insurance-scheme-for-foreign-haj-pilgrims-coming"
published_at: "2022-07-11T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbfc1564e7b_hujj.jpg"
keywords: []
---

# വിദേശ ഹജ് തീർത്ഥാടകർക്ക് ഇൻഷുറൻസ് പദ്ധതി വരുന്നു

> **Lead Summary:** **മക്ക: **വിദേശ ഹജ് തീർത്ഥാടകർക്കായി ഹജ്, ഉംറ മന്ത്രാലയം സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. മികച്ച ചികിത്സ, സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കിയാൽ യാത്ര പുറപ്പെടുന്നതുവരെ ഹോട്ടൽ താമസം, മരിച്ച തീർഥാടകരുടെ മൃതദേഹം ആവശ്യമെങ്കിൽ നാട്ടിൽ എത്തിക്കുക എന്നിവയെല്ലാം ഇൻഷുറൻസ് പരിധിയിൽ വരും.

## Article Content

**മക്ക: **വിദേശ ഹജ് തീർത്ഥാടകർക്കായി ഹജ്, ഉംറ മന്ത്രാലയം സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. മികച്ച ചികിത്സ, സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കിയാൽ യാത്ര പുറപ്പെടുന്നതുവരെ ഹോട്ടൽ താമസം, മരിച്ച തീർഥാടകരുടെ മൃതദേഹം ആവശ്യമെങ്കിൽ നാട്ടിൽ എത്തിക്കുക എന്നിവയെല്ലാം ഇൻഷുറൻസ് പരിധിയിൽ വരും.

ഹജ്, ഉംറ മന്ത്രാലയത്തിന്റെയും സൗദി സെൻട്രൽ ബാങ്കിന്റെയും (സാമ) മേൽനോട്ടത്തിലായിരിക്കും പദ്ധതി. കോവിഡ് പിടിപെടുന്നവർക്ക് ഐസലേഷൻ, ക്വാറന്റീൻ ചെലവും ഇൻഷുറൻസ് വഹിക്കും. വിവരങ്ങൾക്ക് 800 440008, www.enaya-ksa.com

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54290/insurance-scheme-for-foreign-haj-pilgrims-coming)