---
title: "ഒമാനില്‍ കൊടിമരത്തില്‍ കയറിയ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍"
english_title: "Three expatriates arrested for climbing flagpole in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54355/three-expatriates-arrested-for-climbing-flagpole-in-oman"
published_at: "2022-07-11T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc5a20e2b58_arrest.jpg"
keywords: []
---

# ഒമാനില്‍ കൊടിമരത്തില്‍ കയറിയ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** **മസ്‌കറ്റ് : **കൊടിമരത്തില്‍ കയറിയതിന് മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ നിസ്വ ഫോര്‍ട്ടില്‍ മൂന്ന് പ്രവാസികള്‍ ജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ കൊടിമരത്തില്‍ കയറിയതായിരുന്നു സംഭവം. ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

## Article Content

**മസ്‌കറ്റ് : **കൊടിമരത്തില്‍ കയറിയതിന് മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ നിസ്വ ഫോര്‍ട്ടില്‍ മൂന്ന് പ്രവാസികള്‍ ജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ കൊടിമരത്തില്‍ കയറിയതായിരുന്നു സംഭവം. ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54355/three-expatriates-arrested-for-climbing-flagpole-in-oman)