---
title: "വേനൽച്ചൂടിൽ നിന്നു പക്ഷികളെ സംരക്ഷിക്കാൻ പ്രത്യേക സൗകര്യവുമായി അബുദാബി"
english_title: "Abu Dhabi with special facility to protect birds from summer heat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54471/abu-dhabi-with-special-facility-to-protect-birds-from-summer-heat"
published_at: "2022-07-12T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd31bb05ed8_BIRD.jpg"
keywords: []
---

# വേനൽച്ചൂടിൽ നിന്നു പക്ഷികളെ സംരക്ഷിക്കാൻ പ്രത്യേക സൗകര്യവുമായി അബുദാബി

> **Lead Summary:** **അബുദാബി:** വേനൽച്ചൂടിൽ നിന്നു പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനും അബുദാബി മുനിസിപ്പാലിറ്റി പുതിയ സംരംഭം ആരംഭിച്ചു.

## Article Content

**അബുദാബി:** വേനൽച്ചൂടിൽ നിന്നു പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനും അബുദാബി മുനിസിപ്പാലിറ്റി പുതിയ സംരംഭം ആരംഭിച്ചു.

പുതിയ സംരംഭത്തിലൂടെ നഗരത്തിലെ പൊതുപാർക്കുകളിലും മറ്റും മുനിസിപ്പാലിറ്റി പക്ഷിക്കൂടുകൾ, പക്ഷികൾക്കായി വെള്ളം, തീറ്റ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും.

എമിറേറ്റിന്റെ പാരിസ്ഥിതികവും ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പക്ഷികളെ വേനൽച്ചൂടിൽ നിന്നു സംരക്ഷിക്കുന്നതിനും സുരക്ഷിതമായ സ്ഥലങ്ങൾ, കുടിവെള്ളം, ഭക്ഷണം എന്നിവ നൽകുന്നതിനുമായി ബേർഡ് വാട്ടറിങ് ആൻഡ് നെസ്റ്റ് ബിൽഡിങ് സംരംഭം ആരംഭിച്ചതായി അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54471/abu-dhabi-with-special-facility-to-protect-birds-from-summer-heat)