പഠിപ്പിക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു

പഠിപ്പിക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു
Oct 16, 2021 10:53 AM | By Shalu Priya

റിയാദ് : സൗദി അറേബ്യയില്‍ പഠിപ്പിക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു. തലസ്ഥാന നഗരമായ റിയാദിലെഒരു സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലാണ് അധ്യാപികയായ ശൈഖ അതീഖ് കുഴഞ്ഞുവീണത്.

റിയാദിലെ അല്‍ സിവൈദിയില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് മരണപ്പെട്ട അധ്യാപികയുടെ പിതാവ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞതായി 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

അധ്യാപിക ക്ലാസ്മുറിയില്‍ കുഴഞ്ഞു വീണതോടെ സ്‌കൂള്‍ മേധാവി മറ്റ് അധ്യാപകരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചതായി പിതാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അധ്യാപികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമായിരുന്നു മരണകാരണം. ഓഗസ്റ്റ് അവസാനത്തോടെയാണ് സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി നിര്‍ത്തിവെച്ചിരുന്ന ക്ലാസ്മുറി പഠനവും പുനരാരംഭിച്ചിരുന്നു.

The teacher died after collapsing in the classroom while teaching

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories