---
title: "കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പരാതി; അമ്മ അറസ്റ്റില്‍"
english_title: "Complaint that the child is missing after being killed and buried; Mother arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54556/complaint-that-the-child-is-missing-after-being-killed-and-buried-mother-arrested"
published_at: "2022-07-12T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd946122103_police.jpg"
keywords: []
---

# കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പരാതി; അമ്മ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ ശേഷം അവനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയ അമ്മ അറസ്റ്റില്‍. കുവൈത്തിലെ വെസ്റ്റ് അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പാണ് അമ്മ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമ്മ മകനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

## Article Content

**കുവൈത്ത് സിറ്റി: **കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ ശേഷം അവനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയ അമ്മ അറസ്റ്റില്‍. കുവൈത്തിലെ വെസ്റ്റ് അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പാണ് അമ്മ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമ്മ മകനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

കൊലപാതകത്തിന് ശേഷം ഇവര്‍ അഞ്ച് ദിവസം മൃതദേഹം സ്വന്തം വീട്ടില്‍ തന്നെ സൂക്ഷിച്ചു. പിന്നീട് കുഴിച്ചിടുകയായിരുന്നു. ഇതിന് ശേഷമാണ് മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ കുട്ടിയുടെ ജീര്‍ണിച്ച മൃതദേഹം പൊലീസ് പുറത്തെടുത്തു.

അമ്മ ബോധപൂര്‍വം തന്നെ കുട്ടിയെ കൊല്ലുകയായിരുന്നുവെന്നും അതിന് ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54556/complaint-that-the-child-is-missing-after-being-killed-and-buried-mother-arrested)