---
title: "യുഎഇയില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു"
english_title: "Car accident in UAE; Five people died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54739/car-accident-in-uae-five-people-died"
published_at: "2022-07-13T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cecbd68deab_CAR.jpg"
keywords: []
---

# യുഎഇയില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു

> **Lead Summary:** **റാസല്‍ഖൈമ: **യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച എമിറേറ്റ്സ് റിങ് റോഡിലായിരുന്നു അപകടം. ആറ് പേര്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനം പെട്ടെന്ന് ഒരു വശത്തേക്ക് തിരിയുകയും ഒരു ഹെവി ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

## Article Content

**റാസല്‍ഖൈമ: **യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച എമിറേറ്റ്സ് റിങ് റോഡിലായിരുന്നു അപകടം. ആറ് പേര്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനം പെട്ടെന്ന് ഒരു വശത്തേക്ക് തിരിയുകയും ഒരു ഹെവി ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരും മരണപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. അപകടം സംബന്ധിച്ച വിവരം റാസല്‍ഖൈമ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി.

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ എയര്‍ വിങ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ എത്തിച്ചാണ് പരിക്കേറ്റയാളിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹങ്ങള്‍ റോഡ് മാര്‍ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മരണപ്പെട്ടവരെയും പരിക്കേറ്റവരെയും സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ അറബ് വംശജരാണ് ഈ വാഹനത്തിലുണ്ടായിരുന്നതെന്ന് യുഎഇയിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54739/car-accident-in-uae-five-people-died)