---
title: "യുഎഇയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു"
english_title: "Bike rider dies after car collides with car"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54778/bike-rider-dies-after-car-collides-with-car"
published_at: "2022-07-13T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cee60b50a53_accident.jpg"
keywords: []
---

# യുഎഇയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

> **Lead Summary:** **ഉമ്മുല്‍ഖുവൈന്‍: **യുഎഇയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം.

## Article Content

**ഉമ്മുല്‍ഖുവൈന്‍: **യുഎഇയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ട്വീറ്റ് ചെയ്‍തു. ഉമ്മുല്‍ ഖുവൈന്‍ മാള്‍ ഇന്റര്‍സെക്ഷനില്‍ വെച്ച് ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങിയ ബൈക്ക് യാത്രക്കാരനെ മറ്റൊരു ദിശയില്‍ നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരിലൊരാള്‍ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‍തു. അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കാറിനും കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54778/bike-rider-dies-after-car-collides-with-car)