---
title: "ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "A non-resident Malayali died due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54783/a-non-resident-malayali-died-due-to-a-heart-attack"
published_at: "2022-07-13T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ceed424c951_death.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്:** ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി വേണുഗോപാൽ ആണ് റിയാദ് പ്രവിശ്യയിലെ വാദി ദവാസിർ ജനറൽ ആശുപത്രിയിൽ മരിച്ചത്.

## Article Content

**റിയാദ്:** ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി വേണുഗോപാൽ ആണ് റിയാദ് പ്രവിശ്യയിലെ വാദി ദവാസിർ ജനറൽ ആശുപത്രിയിൽ മരിച്ചത്.

വാദി ദവാസിർ സാപ്റ്റ്‌കോ ബസ്സ്റ്റാൻഡിന് സമീപമുള്ള വർക്ക് ഷാപ്പിൽ ജീവനക്കാരനായിരുന്നു. 24 വർഷമായി വാദിദവാസിറിൽ ജോലിചെയ്യുകയായിരുന്ന വേണുഗോപാല്‍, അഞ്ചു വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്.

ഭാര്യ - ബിന്ദു. ഏകമകൾ ഗായത്രി. അനന്തര നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ എത്തിക്കും. റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവ്വൂർ, വാദി ദവാസിർ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സത്താർ ആലപ്പുഴ എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54783/a-non-resident-malayali-died-due-to-a-heart-attack)