---
title: "യുഎഇയിലുണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു"
english_title: "Car accident in UAE; Another person who was being treated for injuries died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54817/car-accident-in-uae-another-person-who-was-being-treated-for-injuries-died"
published_at: "2022-07-14T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cf8b71351fe_ACCIDENT.jpg"
keywords: []
---

# യുഎഇയിലുണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

> **Lead Summary:** **റാസല്‍ഖൈമ : **യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിനിടെയായിരുന്നു അന്ത്യം. ഇതോടെ റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

## Article Content

**റാസല്‍ഖൈമ : **യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിനിടെയായിരുന്നു അന്ത്യം. ഇതോടെ റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് മരിച്ചത്. റിങ് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം ലൈന്‍ മാറുന്നതിനിടെ ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടത്. അഞ്ചുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54817/car-accident-in-uae-another-person-who-was-being-treated-for-injuries-died)