എക്സ്പോയിൽ 'കൗണ്ട്ഡൗൺ'; ഇന്ത്യ പവിലിയനിൽ നിറസാന്നിധ്യമായി ഐഎസ്ആർഒ

 എക്സ്പോയിൽ 'കൗണ്ട്ഡൗൺ'; ഇന്ത്യ പവിലിയനിൽ നിറസാന്നിധ്യമായി ഐഎസ്ആർഒ
Oct 16, 2021 12:57 PM | By Shalu Priya

ദുബായ് : ലോക രാജ്യങ്ങളുടെ ബഹിരാകാശ സ്വപ്നങ്ങളുടെയും ഭാവിപദ്ധതികളുടെയും 'കൗണ്ട്ഡൗൺ' എക്സ്പോയിൽ നാളെ ആരംഭിക്കും. 23 വരെയുള്ള ബഹിരാകാശ വാരാചരണത്തിൽ ഇന്ത്യയടക്കം 60ൽ ഏറെ രാജ്യങ്ങൾ ഇതുവരെയുള്ള നേട്ടങ്ങളുടെ കൂടുതൽ വിവരങ്ങളും പുതിയ പദ്ധതികളും പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.

കരാറുകൾക്കും കൂട്ടായ്മകൾക്കും സംയുക്ത സംരംഭങ്ങൾക്കും അവസരമൊരുങ്ങും. ചർച്ചകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങിയവയിൽ ബഹിരാകാശ ശാസ്ത്രജ്ഞർ, യാത്രികർ, വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധർ, ഗവേഷക വിദ്യാർഥികൾ, സ്വകാര്യ സംരംഭകർ എന്നിവർ പങ്കെടുക്കും.

ഒട്ടേറെ കാഴ്ചകളിലേക്കും കൗതുകങ്ങളിലേക്കും സന്ദർശകർക്കു യാത്ര പോകാം. ഇന്ത്യ പവിലിയനിലെ ബഹിരാകാശ മേഖലയിൽ 'സൗരയൂഥ'മാണ് കാത്തിരിക്കുന്നത്. യുഎഇ സ്പേസ് ഏജൻസി, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ് സി) എന്നിവയുമായി സഹകരിച്ചാണ് പരിപാടികൾ.

ഇന്ത്യയ്ക്കു പുറമേ യുഎഇ, യുഎസ്, റഷ്യ, ദക്ഷിണ കൊറിയ, ജർമനി, ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ പവിലിയനുകളിലും പ്രധാന പ്രമേയങ്ങളിലൊന്ന് ബഹിരാകാശമാണ്. വിവിധ മേഖലകളിലെ ഭാവി പദ്ധതികൾക്ക് ഏറ്റവും വിലപ്പെട്ട വിവരങ്ങൾ കൈമാറാൻ ബഹിരാകാശ ദൗത്യങ്ങൾക്കു കഴിയുമെന്ന് യുഎഇ രാജ്യാന്തര സഹകരണ മന്ത്രിയും എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.

കാലാവസ്ഥാ മാറ്റം, കൃഷി, ജല ലഭ്യത, സമുദ്ര സംരക്ഷണം തുടങ്ങിയ മേഖലകൾക്കാവശ്യമായ പല വിവരങ്ങളും ഉപഗ്രഹങ്ങൾ കൈമാറുന്നു. ലഭ്യമായ വിവരങ്ങൾ ഇതര രാജ്യങ്ങളുമായി പങ്കുവച്ച് സംയുക്ത കർമപരിപാടികൾക്ക് രൂപം നൽകുന്നതായി ചൂണ്ടിക്കാട്ടി. അൽ അമൽ ചൊവ്വാ ദൗത്യത്തിൽ നിന്ന് വിലപ്പെട്ട ഒട്ടേറെ വിവരങ്ങൾ ലഭ്യമായതായി ശാസ്ത്ര സാങ്കേതിക സഹമന്ത്രി സാറ ബിൻത് യൂസഫ് അൽ അമിരി പറഞ്ഞു.

ISRO presents India pavilion

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories