---
title: "സൗദി അറേബ്യയിൽ മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു"
english_title: "The Ministry of Health announced that monkey pox has been confirmed in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/55060/the-ministry-of-health-announced-that-monkey-pox-has-been-confirmed-in-saudi-arabia"
published_at: "2022-07-15T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0f371366de_monkeypox.jpg"
keywords: []
---

# സൗദി അറേബ്യയിൽ മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്.

റിയാദിൽ വ്യാഴാഴ്ചയാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഈ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/55060/the-ministry-of-health-announced-that-monkey-pox-has-been-confirmed-in-saudi-arabia)