---
title: "ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി"
english_title: "Expatriate Malayali who was undergoing treatment in Bahrain passed away."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/55107/expatriate-malayali-who-was-undergoing-treatment-in-bahrain-passed-away"
published_at: "2022-07-15T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d11a715fd83_death.jpg"
keywords: []
---

# ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

> **Lead Summary:** **മനാമ: **ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കൊയിലാണ്ടി പാലക്കുളം ഗോപാലപുരം സ്‍കൂളിന് സമീപം വലിയവീട്ടില്‍ ജാഫര്‍ ആണ് മരിച്ചത്.

## Article Content

**മനാമ: **ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കൊയിലാണ്ടി പാലക്കുളം ഗോപാലപുരം സ്‍കൂളിന് സമീപം വലിയവീട്ടില്‍ ജാഫര്‍ ആണ് മരിച്ചത്.

രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.

ഭാര്യ - ജസ്‍റീല. മക്കള്‍ - മുഹമ്മദ് ഷാദുല്‍, മുഹമ്മദ് ഇഷാല്‍. സഹോദരങ്ങള്‍ - ശംസുദ്ദീന്‍, അനസ്, സുബൈദ, ആയിഷ, റഹ്‍മത്ത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/55107/expatriate-malayali-who-was-undergoing-treatment-in-bahrain-passed-away)