---
title: "യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു"
english_title: "Expat dies after falling from 11th floor of building in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/55399/expat-dies-after-falling-from-11th-floor-of-building-in-uae"
published_at: "2022-07-16T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2c68fecbb4_DEATH.jpg"
keywords: []
---

# യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു

> **Lead Summary:** **ഷാര്‍ജ: **യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. അല്‍ താവുന്‍ ഏരിയയില്‍ വ്യാഴാഴ്ച രാത്രി 12.30നാണ് സംഭവം ഉണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

## Article Content

**ഷാര്‍ജ: **യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. അല്‍ താവുന്‍ ഏരിയയില്‍ വ്യാഴാഴ്ച രാത്രി 12.30നാണ് സംഭവം ഉണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

46കാരനായ ഇന്ത്യക്കാരനാണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഇന്ത്യക്കാരന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുകയാണെന്നും ഷാര്‍ജ പൊലീസ് പറഞ്ഞു.

താന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചു. ആത്മഹത്യാ ഭീഷണിയെക്കുറിച്ച് കുടുംബം പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തും മുമ്പേ ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി.

തന്നെയും മക്കളെയും തീകൊളുത്തി കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ഭാര്യ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മൃതദേഹം ആദ്യം അല്‍ കുവൈത്തി ഹോസ്പിറ്റലിലേക്കും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്കും മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/55399/expat-dies-after-falling-from-11th-floor-of-building-in-uae)